കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയയില്‍ നിന്നു 18 കാരിയെ കാണാതായതായി പരാതി. ഇരിയ, ചെറിപ്പോടല്‍ ഹൗസിലെ ആര്യയെ ആണ് കാണാതായത്. വ്യാഴാഴ്ച്ച രാത്രി ഏഴിനു വീട്ടില്‍ നിന്നാണ് കാണാതായത്. വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അമ്പലത്തറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും മലപ്പുറം സ്വദേശിയായ യുവാവിനെയും കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. യുവതി ഏറണാകുളത്ത് പഠിക്കുന്ന സമയത്താണ് ടാക്‌സി ഡ്രൈവറായ യുവാവുമായി സൗഹൃദത്തിലായതെന്നു കൂട്ടിച്ചേര്‍ത്തു.
