കാസര്‍കോട്: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട് തകര്‍ന്നു വീണു. അത്തിക്കോത്ത് എസി നഗറിലുള്ള കാഞ്ഞങ്ങാട് നഗരസഭ മുന്‍ ജനതാദള്‍ കൗണ്‍സിലര്‍ എംഎ കണ്ണന്റെ വീടാണ് വെളളിയാഴ്ച രാവിലെ തകര്‍ന്ന് വീണത്. പ്രധാനമന്ത്രിയുടെ പിഎംഎ വഴിയുള്ള ഭവന പദ്ധതിയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായി വരികയായിരുന്നു. ഇതിനിടയാണ് രാവിലെ അടുക്കള ഭാഗത്ത് വലിയ ഗര്‍ത്തം പ്രത്യക്ഷപ്പെടുകയും തപിന്നാലെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നുവീഴുകയും ചെയ്തത്.
