യു.എസില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ 1,563 ഇന്ത്യക്കാരെ നാടുകടത്തി

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി/ന്യൂഡല്‍ഹി: 2025 ജനുവരി 20 മുതല്‍ 1,563 ഇന്ത്യന്‍ പൗരന്മാരെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി രണ്ടാം തവണ അധികാരമേറ്റ ജനുവരി മുതലുള്ള കണകാണിത്. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും വാണിജ്യ വിമാനങ്ങള്‍ വഴിയാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതിവാര മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. യുഎസില്‍ താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ ഇത് ശ്രദ്ധേയമായ ഒരു സംഭവവികാസമാണ്.
വിദേശത്ത് പോകുന്ന ഇന്ത്യക്കാര്‍ നേരിടുന്ന നിയമപരമായ പ്രശ്‌നങ്ങളെക്കുറിച്ചും മന്ത്രാലയം ചര്‍ച്ച ചെയ്തു. ‘വിദേശത്തേക്ക് പോകുന്ന എല്ലാ ആളുകളോടും ഞങ്ങള്‍ നിരന്തരം അഭ്യര്‍ത്ഥിക്കുന്നത് അവര്‍ ആ രാജ്യത്തിന്റെ നിയമവ്യവസ്ഥ പാലിക്കുകയും രാജ്യത്തിന്റെ നല്ല പ്രതിച്ഛായ സൃഷ്ടിക്കുകയും വേണം എന്നാണ്,’ ജയ്സ്വാള്‍ പറഞ്ഞു. കുട്ടികളുടെ അശ്ലീലസാഹിത്യം ആരോപിച്ച് വാഷിംഗ്ടണില്‍ ഒരു ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും, കടയില്‍ നിന്ന് മോഷണം നടത്തിയെന്നാരോപിച്ച് മറ്റൊരു ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഈ പ്രസ്താവന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page