കാസർകോട്: ശക്തമായ മഴയിൽ ചെറുവത്തൂർ കുളങ്ങാട്ട് മല വീണ്ടും ഇടിഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. നാല് വീടുകളിലെ പതിനഞ്ചോളാം പേരെ ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. പി വിനീതയുടെ വീടിന് മുകളിൽ മലയിടിഞ്ഞ് മരങ്ങൾ വീണ് അപകടം സംഭവിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.അനിഷ്ട സംഭവങ്ങൾ നിലവിൽ ഇല്ല. കഴിഞ്ഞ മാസം മലയിൽ വലിയ വിള്ളൽ രൂപപ്പെട്ടിരുന്നു.പൊലീസ്,റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. കനത്ത മഴയിൽ മടിക്കുന്നിലും മണ്ണിടിച്ചിൽ ഉണ്ടായി.
