പി പി ചെറിയാന്‍
ഡാലസ് : പരേതനായ ജോയ് ഊന്നൂണിയുടെ ഭാര്യ അന്ന ജോയ് (75) എന്ന കുഞ്ഞുമോള്‍ ഡാളസില്‍ അന്തരിച്ചു. കൈതപ്പറമ്പ് തെക്കേവിളയില്‍ പരേതനായ മത്തായിയുടെയും തങ്കമ്മ കോശിയുടെയും മകളാണ്.
കേരളത്തിലെ ചെന്നിത്തല ഹൈസ്‌കൂളില്‍ അധ്യാപികയും
ഡാളസിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ സജീവ അംഗവുമായിരുന്നു.
ടീന, ടോണി, ടിജോ, ബിജു, ബിന്‍സി, ജീന മക്കളാണ്.
പൊതുദര്‍ശനം
വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.
ശവസംസ്‌കാര ശുശ്രൂഷ: 19ന് രാവിലെ 9 സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. സംസ്‌ക്കാരം ലേക്ക് വ്യൂ സെമിത്തേരിയില്‍.