പാലക്കാട്: പാലക്കാട് നിപ ബാധിച്ചു മരിച്ച 58 വയസ്സുകാരന്റെ മകനും രോഗം സ്ഥിരീകരിച്ചു. മരിച്ചയാളോടൊപ്പം ആശുപത്രിയിലുണ്ടായിരുന്ന 32കാരനാണ് നിപ സ്ഥിരീകരിച്ചത്. ജൂലൈ 12നാണ് കുമാരപുരം ചങ്ങലേരി സ്വദേശി നിപ ബാധിച്ച് മരിച്ചത്. പിന്നാലെയാണ് മകനും രോഗലക്ഷണങ്ങൾ ഉണ്ടായത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. പിതാവിന്റെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്നതിനാൽ യുവാവ് നേരത്തേ ഐസൊലേഷനിലായിരുന്നു. നിലവിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 675 പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്.
