കുമ്പള: ഉന്നത പഠനത്തിന് താല്‍പര്യം പ്രകടിപ്പിച്ച മൊഗ്രാലിലെ ഡോ.ഫൈറൂസ് ഹസീനക്കു നാട്ടുകാര്‍ ഐപാഡ് സമ്മാനിച്ചു. ഹസീന എംഡി പഠനത്തിന് താല്‍പര്യം പ്രകടിപ്പിച്ചതോടെ അഭിനന്ദനമറിയിച്ച നാട്ടുകാരാണ് പഠനത്തിനാവശ്യമായ ഐപാഡ് സമ്മാനിക്കാന്‍ തീരുമാനിച്ചത്. പ്രവാസി വ്യവസായികളും പ്രമുഖരും ദേശീയവേദിയും ചേര്‍ന്ന് ഐപാഡ് വാങ്ങി ആഹ്ലാദത്തോടെ അതു ഹസീനയ്ക്ക് കൈമാറി. മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കെഎം അബ്ദുല്ല കുഞ്ഞി, പി മുഹമ്മദ് നിസാര്‍ എന്നിവര്‍ ചേര്‍ന്ന് ഐപാഡ് കൈമാറി. എം മാഹിന്‍ മാസ്റ്റര്‍, എംഎ അബൂബക്കര്‍ സിദ്ദീഖ്, എംഎ അബ്ദുല്‍ റഹ്‌മാന്‍, പിഎ ആസിഫ്, സെഡ് എ മൊഗ്രാല്‍, അഷ്‌റഫ് പെര്‍വാഡ്, പിഎം മുഹമ്മദ് കുഞ്ഞി, എം എ മൂസ എന്നിവരും ദേശീയ വേദി ഭാരവാഹികളും പ്രസംഗിച്ചു.
