സന: മലയാളി നഴ്സ് നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ സഹോദരൻ . ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ നിലപാട് വ്യക്തമാക്കിയത്. തന്റെ സഹോദരൻ കൊല്ലപ്പെട്ടത് അതിക്രൂരമായാണ് . മാപ്പർഹിക്കാത്ത കുറ്റമാണ് ഉണ്ടായത് . ദയാധനം വാങ്ങി ശിക്ഷ ഒഴിവാക്കാൻ തലാലിന്റെ കുടുംബം തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നടത്തിയ ശ്രമത്തെ തുടർന്നാണ് ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിവയ്ക്കാൻ യെമൻ അധികാരികൾ തയ്യാറായത്. ശിക്ഷ ഒഴിവാക്കാൻ കുടുംബവുമായി ചർച്ച തുടരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇതിനു പിന്നാലെ യെമനിൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രതിക്ക് മാപ്പ് നൽകാൻ തയ്യാറല്ലെന്ന കുടുംബത്തിന്റെ തീരുമാനം സഹോദരൻ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്.
