ബദിയഡുക്കയിലെ ചുമട്ടു തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ബദിയഡുക്ക ടൗണില്‍ 25 വര്‍ഷമായി ചുമട്ടു തൊഴിലെടുത്തു വരികയായിരുന്ന സിഐടിയു പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു. കാടമന മുച്ചിര്‍ക്കയയിലെ പരേതനായ ചുക്രന്റെ മകന്‍ എം. ശങ്കര(56)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ: പൂര്‍ണ്ണിമ (അംഗന്‍വാടി ഹെല്‍പ്പര്‍, മാടത്തടുക്ക). മക്കള്‍: മഞ്ജുനാഥ, മനീഷ, മഞ്ജുഷ. സഹോദരന്‍: ബാബു.

ഷാർജയിലെ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം; ഭർത്താവിനെയും വീട്ടുകാരെയും നാട്ടിലെത്തിക്കും, പൊലീസ് അന്വേഷണം ശക്തമാക്കുന്നു

കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തില്‍ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തിൽ വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത പൊലീസ് അവരെ നാട്ടിൽ എത്തിച്ചു ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ കുണ്ടറ പൊലീസാണ് കേസ് എടുത്തത്. കേസിൽ ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിന്‍റെ അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ നാട്ടിലെത്തിച്ചു …

പണം നൽകി ഇ-മാലിന്യം ശേഖരിക്കാൻ ഹരിത കർമസേന: പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ഹരിത കർമസേനയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ഇ മാലിന്യം (ഇലക്ട്രോണിക്സ് മാലിന്യം) ശേഖരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11ന് അമരവിള ആർആർഎഫിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്യും.പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഹരിതകർമ സേനാംഗങ്ങൾ വീട്ടിലെത്തി ഇ മാലിന്യങ്ങൾ പണം നൽകി ശേഖരിക്കും. ഇ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് നടപടി. വർഷത്തിൽ 2 തവണയാകും …

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ കാസർകോട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നാളെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി തൃശ്ശൂർ ജില്ലകൾക്കാണ് ശക്തമായ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഡാർ ചിത്രപ്രകാരം ചൊവ്വാഴ്ച രാവിലെ 11 മണി വരെ …

മദ്രസയിലെ ശുചിമുറിയിൽ വച്ച് 12 വയസ്സുകാരിയെ പീഡിപ്പിച്ചു; 27കാരനായ മദ്രസാധ്യാപകന് 86 വർഷം കഠിന തടവ്

മലപ്പുറം: വേങ്ങരയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത മദ്രസാധ്യാപകന് 86 വർഷം കഠിന തടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്കപറമ്പിൽ വീട്ടിൽ ജാബിർ അലിയെ (27) ആണ് മഞ്ചേരി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2022 ഏപ്രിൽ 21നാണ് കേസിനാസ്പദമായ സംഭവം. മദ്രസയിലെ ശുചിമുറിയിൽവച്ച് ജാബിർ അലി കുട്ടിയെ ബലാത്സംഗം ചെയ്തു. വീട്ടിലെത്തിയ കുട്ടി സഹോദരിയോടു കരഞ്ഞുകൊണ്ട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് മലപ്പുറം വനിത പൊലീസ് പോക്സോ …

ഗവർണർക്ക് വീണ്ടും തിരിച്ചടി; താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി; സിസ തോമസും ശിവപ്രസാദും പുറത്തേക്ക്

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. താൽക്കാലിക വൈസ് ചാൻസ്‌ലർന്മാരെ സർക്കാരിന്റെ ശുപാർശ ഇല്ലാതെ ചാൻസലറായ ഗവർണർ നേരിട്ട് നിയമിച്ചത് തെറ്റാണെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവച്ചു. ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും. സര്‍വകലാശാലകളില്‍ വൈസ് …

ലോകത്തിലെ ഏറ്റവും പ്രായമേറിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് അന്തരിച്ചു: അന്ത്യം 114-ാം വയസ്സിൽ വാഹനാപകടത്തിൽ

ജലന്ധർ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരനായി അറിയപ്പെടുന്ന ഫൗജ സിങ് (114) അന്തരിച്ചു. പഞ്ചാബിലെ ജലന്ധറിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഫൗജ സിങ്ങിനെ ഒരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.1911 ഏപ്രിൽ ഒന്നിന് പഞ്ചാബിൽ ജനിച്ച ഫൗജ സിങ് 89-ാം വയസ്സിലാണ് ആദ്യമായി മാരത്തൺ മത്സരത്തിൽ പങ്കെടുത്തത്. മകന്റെ മരണം ഉണ്ടാക്കിയ മാനസികാഘാതം മറികടക്കാനായിരുന്നു ഇത്. 2013ലെ ഹോങ് കോങ് …

മഞ്ചേരി മെഡിക്കൽ കോളജ് കെട്ടിടത്തിലെ ജനൽ അടർന്നു വീണു; 2 നഴ്സിങ് വിദ്യാർഥികൾക്കു പരുക്ക്

മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടത്തിലെ ജനൽ കാറ്റത്ത് അടർന്നുവീണ് 2 നഴ്സിങ് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഒന്നാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥികളായ ബി. ആദിത്യ, പി.ടി. നയന എന്നിവർക്കാണ് പരുക്കേറ്റത്.നഴ്സിങ് കോളജ് താൽക്കാലികമായി പ്രവർത്തിച്ചു വന്നിരുന്ന മെഡിക്കൽ കോളജിന്റെ ഓൾഡ് ബ്ലോക്കിലാണ് സംഭവം. കാറ്റിൽ ഇരുമ്പ് പാളി തകർന്ന് വിദ്യാർഥികളുടെ മുകളിലേക്കു പതിക്കുകയായിരുന്നു. വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ജില്ലാ കലക്ടർ റിപ്പോർട്ട് തേടി. മഞ്ചേരി ജനറൽ ആശുപത്രി 2013ലാണ് മെഡിക്കൽ …

ഭർത്താവ് തിരിച്ചു പോയതിനു പിന്നാലെ മുറിയിൽ കയറി കതകടച്ചു; നവവധു സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: ആലപ്പാട് നവവധുയായ എൽഎൽബി വിദ്യാർഥിനിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ നെല്ലിപ്പറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ്(22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയായ നേഹയുടെ വിവാഹം 6 മാസം മുൻപാണ് കഴിഞ്ഞത്. ഞായറാഴ്ചയാണ് സംഭവം. നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തി. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. പിന്നാലെ മുറിയിൽ കയറി വാതിലടച്ച നേഹ വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.