കുമ്പള: തിങ്കളാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്ത് ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വീട്ടിനകത്തുണ്ടായിരുന്ന യുവതി പുറത്തേക്കു ഓടി രക്ഷപ്പെട്ടതിനാല്‍ അത്യാഹിതത്തില്‍ നിന്നു രക്ഷപ്പെട്ടു.
കടപ്പുറത്തെ പരേതയായ അലീമയുടെ വീടിന്റെ മേല്‍ക്കൂരയാണ് മഴക്കും ഒപ്പം അനുഭവപ്പെട്ട കാറ്റിലും തകര്‍ന്നത്. ഈ വീട്ടില്‍ ഇപ്പോള്‍ അലീമയുടെ മകള്‍ ആമിന(35)മാത്രമാണ് താമസിക്കുന്നത്. ഏഴുമണിയോടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞു നാട്ടുകാര്‍ സ്ഥലത്തെത്തിയിരുന്നു. അപകടവിവരം അവര്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.
