ഇത് ‘ഓപ്പറേഷന്‍’ വേറെ!

നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ ആരും ഇനി മേലില്‍ ലഹരി പദാര്‍ത്ഥങ്ങളും ലഹരി പാനീയങ്ങളും ഉപയോഗിക്കുകയില്ല. അവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു; അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം. ലഹരി ദോഷം അറിയാതിരുന്ന കാലത്ത് അത് ഉപയോഗിച്ചു; ലഹരിക്ക് അടിമയായിപ്പോയി. അവരെ ബോധവല്‍ക്കരിച്ച് പുനരധിവസിപ്പിക്കുന്നതിനുള്ള പരിപാടി ‘നേര്‍വഴി’ എന്ന് പേര് പ്രതിജ്ഞയെടു
ക്കല്‍ ‘ഇനിയൊരിക്കലും ലഹരി ഉപയോഗിക്കുകയില്ല; സത്യം, സത്യം, സത്യം.’ വലത് കൈ മുന്നോട്ട് നീട്ടിപ്പിടിച്ച് മൂന്നു പ്രാവശ്യം പറയുക. പൊതുജനങ്ങളും പ്രതിജ്ഞയെടുക്കട്ടെ. ‘ഓപ്പറേഷന്‍ ഡീ ഹണ്ട്’-ലഹരിവേട്ട: പൊലീസും എക്‌സൈസ് വകുപ്പും കര്‍മ്മ നിരതരാണ്. ഓരോ ദിവസവും ലഹരികടത്തുന്നതിനിടയില്‍ പിടിയിലാകുന്നവരുടെ എണ്ണവും ലഹരി വസ്തുക്കളുടെ ഇനം തിരിച്ചുള്ള കണക്കും
എന്നും വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് കോടി രൂപ വിലമതിക്കുന്ന, ഒന്നേകാല്‍ കിലോഗ്രാം എം ഡി എം എ കടത്തുമ്പോള്‍ നാലു യുവാക്കള്‍ പിടിയിലായി. തിരുവനന്തപുരം വാര്‍ത്ത. നമ്മുടെ നവാഗതനാണ് എം ഡി എം എ. 1985-ലെ ലഹരി വിരുദ്ധ നിയമ പ്രകാരം നിരോധിക്കപ്പെട്ടത്. കള്ള്, റാക്ക്, ചാരായം, ബ്രാണ്ടി, വിസ്‌കി, കഞ്ചാവ്- പണ്ട് പ്രചാരത്തിലുള്ളവ. വല്ലാത്ത വശീകരണ ശേഷിയുണ്ട് ലഹരി പദാര്‍ത്ഥ
ങ്ങള്‍ക്ക്. ഈ അത്യാപത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയുള്ള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ നടപടിയാണ് ‘ഓപ്പറേഷന്‍ ഡീ ഹണ്ട്.’ വിജയിച്ചാല്‍ നല്ലത്; നാട്ടിന് സുരക്ഷ; കൂട്ട് പ്രതിജ്ഞ ഒരു കര്‍മ്മപദ്ധതി. ഈ ആവേശവും ജാഗ്രതയും എത്രകാലം? തിരഞ്ഞെടുപ്പുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആര്
ഭരിക്കണം എന്ന് ആദ്യം; പിന്നെ സംസ്ഥാനഭരണം പിന്നാലെ വരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ്. ലഹരി വിരുദ്ധ നയം ജനഹിതം രേഖപ്പെടുത്തുന്നതിനെ സ്വാധീനിക്കുമോ? ”അനുഭവം ഗുരു’ ഇപ്പോള്‍ സംസ്ഥാനഭരണവും ഭരണത്തുടര്‍ച്ചയും കൈയാളുന്ന മുന്നണിക്ക് മൂന്നാമതും അധികാരം ലഭിക്കുന്നതിന് ല
ഹരിവിരുദ്ധ നയം സഹായകമാവുമോ? അതല്ല, തടസ്സം നില്‍ക്കുമോ? നേരത്തേ ഭരണത്തിലുണ്ടായിരുന്ന ഐക്യജനാധിപത്യ മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിക്കാതിരിക്കാന്‍ കാരണമായത് അവരുടെ ”മദ്യ നയം’ ആണത്രെ. മദ്യ വിരുദ്ധനയം തിരിച്ചടിയായി എന്ന് ചില യു ഡി എഫ് നേതാക്കള്‍ പരസ്യമായി പറഞ്ഞതാണ്. ഒരു സംഭവം ഉദാഹരിക്കാം: ചിറ്റൂര്‍ മണ്ഡലം എം എല്‍ എ ആയിരുന്ന കെ അച്യുതന്‍ (കോണ്‍ഗ്രസ്) കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് കുറയാന്‍ കാരണം സര്‍ക്കാരിന്റെ മദ്യനയമാണ്.
ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ അടച്ചിട്ടത് കൊണ്ടാണ് മുന്നണി തോറ്റത്. കൊഴിഞ്ഞമ്പാറ പഞ്ചായത്ത് പ്രസിഡന്റ് തോറ്റു. തൊട്ടടുത്തുണ്ടായിരുന്ന മദ്യവില്‍പ്പനശാല (ബിവറേജ് ഔട്ട്‌ലെറ്റ്) അടച്ചു പൂട്ടിയിട്ടതല്ലാതെ മറ്റൊരു കാരണവും പറയാനില്ല. തുടര്‍ച്ചയായി ഭരണം നടത്തിക്കൊണ്ടിരുന്ന യു ഡിഎഫിന് ഇത്തവണ കിട്ടിയത് വെറും രണ്ട് സീറ്റ് മാത്രം. മദ്യവിരുദ്ധ നയം എല്ലാ ബിസിനസ് രംഗത്തെയും പ്രതികൂലമായി ബാധിച്ചു. മദ്യ വില്‍പ്പനശാലകള്‍ക്കടുത്ത് ചെറിയ കടകളില്‍ സോഡയും മറ്റും വിറ്റു കൊണ്ടിരുന്നവരുടെ ഉപജീവനമാര്‍ഗ്ഗം തകര്‍ന്നു. പ്രതിദിനം ആയിരം രൂപയോളം വരുമാനമുണ്ടാക്കാന്‍ കഴിയുമായിരുന്നു. അത് നിലച്ചു. സര്‍ക്കാരിന്റെ ദൂരക്കാഴ്ച്ചയില്ലാത്ത മദ്യനയം ആ പാവങ്ങളുടെ വയറ്റത്തടിച്ചു. ചില കോണ്‍ഗ്രസ് നേതാക്കളാണ് ആദര്‍ശം ഉയര്‍ത്തിക്കാട്ടി മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിച്ചത്. ദുര്‍വാശി പിടിച്ചത്. തുടര്‍ന്നുണ്ടായ ദുരനുഭവത്തില്‍ നിന്നും പാഠം പഠിച്ച് നയം തിരുത്തുകയാണെങ്കില്‍ ഉടനെ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് സംസ്ഥാനത്ത് നൂറ് സീറ്റ് കിട്ടും; വന്‍ ഭൂരിപക്ഷം. സംശയമില്ല. (നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് എം എല്‍ എ പ്രവചിച്ചത്). മദ്യനയത്തില്‍ ദുര്‍വാശിക്കാരനായ നേതാവിന്റെ പേരും പറയുകയുണ്ടായി. വി എം സുധീരന്‍, അദ്ദേഹമാണ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ നിലകൊണ്ടത്. അദ്ദേഹം പറഞ്ഞു. പുരുഷന്മാര്‍ മദ്യപിക്കുന്നു;
സൈ്വര്യ ജീവിതം അലങ്കോലമാക്കുന്നു. സ്ത്രീകളുടെ സ്ഥിതി ദുരിതപൂര്‍ണ്ണമാകുന്നു. അതുകൊണ്ട്, മദ്യഷാപ്പുകളെല്ലാം അടച്ചു പൂട്ടിയാല്‍ നമ്മുടെ സഹോദരിമാര്‍ക്ക് ആശ്വാസമാകും. ഇങ്ങനെയൊരു തീരുമാനമെടുത്ത മുന്നണിയെ ജനങ്ങള്‍ വോട്ടു ചെയ്ത് വീണ്ടും അധികാരത്തിലേറ്റും എന്ന് സുധീരന്‍ കണക്കു
കൂട്ടി. എന്നിട്ടെന്തുണ്ടായി; മുന്നണിക്ക് സ്ത്രീകളുടെ വോട്ട് കിട്ടിയില്ല; പുരുഷന്മാരും വോട്ടു ചെയ്തില്ല. മദ്യനയം സംബന്ധിച്ച് അച്യുതന്‍ ചെയ്ത പ്രസംഗത്തിന്റെ ചുരുക്കമാണിത്. ഇത് കേട്ടപ്പോള്‍ തോന്നി, സാക്ഷാല്‍ മഹാത്മജി ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍, കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്ക് വോട്ട് ചെയ്യുമായിരുന്നോ? മദ്യഷാപ്പുകളെല്ലാം പൂട്ടിയില്ലേ? ഇങ്ങനെയൊരു ഭാവി മുന്‍കൂട്ടി കണ്ടത് കൊണ്ടാവാം രാഷ്ട്രം ഔപചാരികമായി സ്വതന്ത്രമാകുന്നതിന് മുമ്പെ അദ്ദേഹം രേഖാമൂലം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടണമെന്ന്! (അതിനും മുമ്പെ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച മഹാത്മാവിന് എന്തവകാശം. പാര്‍ട്ടി പിരിച്ചുവിടണമെന്ന് ആവശ്യപ്പെടാന്‍? )
അതൊരു മറ്റൊരു കഥ മൂന്നാമതും ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്നു. ഇന്നത്തെ ഭരണമുന്നണി-എല്‍ഡിഎഫ് ഓപ്പറേഷന്‍ ഡീ ഹണ്ട് പ്രഖ്യാപിച്ചത്-ലഹരിവിരുദ്ധ പ്രതിജ്ഞയും സൂംബ ഡാന്‍സും സംഘടിപ്പിക്കുന്നത്-അബദ്ധമായി എന്ന് ചിന്തിക്കുമോ? അച്യുത പ്രഭാഷണത്തിന് കാത്തിരിക്കാം. ഓപ്പറേഷന്‍ ഡീ ഹണ്ട്-ഇത് ഓപ്പറേഷന്‍ വേറെ!

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത ബൈക്കിൽ നിന്നു പെട്രോൾ ഊറ്റി; പിടിയിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ നിന്നു ഇറങ്ങി ഓടി, പൊലീസ് പിന്തുടർന്ന് പിടികൂടി , സംഭവം കുമ്പളയിൽ, മേൽ പറമ്പ് സ്വദേശിയെ തെരയുന്നു

You cannot copy content of this page