വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനു ശേഷം വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയും സംഘവും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇവരുടെ സ്പേസ് എക്സ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ നിന്നു വിജയകരമായി അൺഡോക്ക് ചെയ്തു. നാളെ ഉച്ച കഴിഞ്ഞ് 3ന് കാലിഫോർണിയയ്ക്കു സമീപം പസഫിക് സമുദ്രത്തിൽ പേടകം സ്പ്ലാഷ് ഡൗൺ ചെയ്യും.
ജൂൺ 26നാണ് ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി ശുഭാൻഷു ശുക്ല ഉൾപ്പെടെ 4 പേർ ക്രൂ ഡ്രാഗൺ പേടകത്തിൽ നിലയത്തിലെത്തിയത്. ശുഭാൻഷുവിനു പുറമെ മുതിർന്ന യുഎസ് ബഹിരാകാശയാത്രികൻ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറി പൌരൻ ടിബോർ കാപു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായും ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരയും ശുഭാൻഷു മാറിയിരുന്നു.
