ബ്രിട്ടനില്‍ പറന്നുപൊങ്ങിയ വിമാനം കത്തിനശിച്ചു; അപകടം സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍

ലണ്ടൻ: ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു. നെതർലൻഡ്സിലെ ലെലിസറ്റഡിലേക്ക് പോകുകയായിരുന്നു വിമാനം. ആകാശത്ത് വലിയൊരു അഗ്നിഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ ചില ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. പ്രദേശത്താകെ വലിയ പുക ഉയരുകയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് 35 മൈല്‍ അകലെയാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. അപകടത്തെത്തുടർന്ന് സതെൻഡ് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടുന്നതായി അധികൃതർ അറിയിച്ചു. അഞ്ച് വിമാനങ്ങൾ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായി എസെക്സ് പൊലീസ് വക്താവ് അറിയിച്ചു.  

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത ബൈക്കിൽ നിന്നു പെട്രോൾ ഊറ്റി; പിടിയിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ നിന്നു ഇറങ്ങി ഓടി, പൊലീസ് പിന്തുടർന്ന് പിടികൂടി , സംഭവം കുമ്പളയിൽ, മേൽ പറമ്പ് സ്വദേശിയെ തെരയുന്നു

You cannot copy content of this page