ന്യൂഡൽഹി: ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന അവകാശവാദവുമായി മലയാളി യുവതി സുപ്രീംകോടതിയെ സമീപിച്ചു. തൃശൂർ സ്വദേശി സുനിതയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു ഇതു സംബന്ധിച്ചു കത്തു നൽകിയത്. ഇതിനു പുറമെ, രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്കും കത്തു നൽകിയിട്ടുണ്ട്. ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും കേസിൽ അന്വേഷണം വേണമെന്നും കത്തിൽ യുവതി ആവശ്യപ്പെടുന്നു.
തോഴി ശശികലയാണ് തന്റെ അമ്മയെ കൊലപ്പെടുത്തിയത്. പേടിയായിരുന്നതു കൊണ്ടാണ് ഇത്രയും കാലം വെളിപ്പെടുത്താതിരുന്നത്. ഡിഎൻഎ പരിശോധന നടത്തിയതാണെന്നും സുഹൃത്തിനു മുന്നിൽ ജയലളിത ഇക്കാര്യം വെളിപ്പെടുത്താനിരുന്നതാണെന്നും സുനിത അവകാശപ്പെടുന്നു. ജയലളിതയെ പോയി കാണാറുണ്ടായിരുന്നു. സറ്റാഫ് വഴി പണം നൽകി തന്നെ സഹായിച്ചിരുന്നു. ഇത്തരത്തിൽ 2024 ഓഗസ്റ്റ് വരെ പണം തന്നിരുന്നതായും സുനിത പറയുന്നു.
