സി പി ബാബു, സി.പി.ഐ. കാസര്‍കോട് ജില്ലാ സെക്രട്ടറി

കാസര്‍കോട്: സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വെള്ളരിക്കുണ്ടില്‍ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
1975 ല്‍ ബാലവേദി യൂണിറ്റ് സെക്രട്ടറിയായി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 1984 ല്‍ എഐഎസ് എഫ് ജില്ലാ സെക്രട്ടറിയായും 1992 ല്‍ എഐവൈഎഫ്ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സി പി ഐ നീലേശ്വരം മണ്ഡലം സെക്രട്ടറിയായും മലയോരപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പരപ്പ മണ്ഡലം കമ്മറ്റി രുപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2011 ല്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി. ജില്ലാ അസി.സെക്രട്ടറി, ബി കെ എംയു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, കാസര്‍കോട് ഡിസ്ട്രിക്റ്റ് റബ്ബര്‍ ആന്റ് ക്യാഷു ലേബര്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
എളേരിത്തട്ട് സ്വദേശിയാണ് . കയ്യൂര്‍ രക്തസാക്ഷി പൊടോര കുഞ്ഞമ്പു നായരുടെ സഹോദരി പൗത്രനാണ്. പിതാവ് :പരേതനായ അപ്പൂഞ്ഞിനായര്‍. മാതാവ്: സി പി കാര്‍ത്യായനി അമ്മ. ഭാര്യ:എന്‍ ഗീത. മക്കള്‍, സ്‌നേഹ ബാബു, അര്‍ദ്ധേന്ദു ഭൂഷണ്‍ബാബു. മരുമകന്‍ ജിതിന്‍ജയദേവന്‍.
സമ്മേളനം മൂന്ന് കാൻഡിഡേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 38 അംഗ ജില്ലാ കൗണ്‍സിലിനെയും 9 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ദേശീയ എക്‌സിക്യൂട്ടീവംഗങ്ങളായ അഡ്വ. കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എം പി, സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി, സംസ്ഥാന എക്‌സിക്യൂട്ടീവംഗങ്ങളായ പി വസന്തം, കെ കെ അഷറഫ്, ടി വി ബാലന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി സി പി ബാബു ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു.
ദേശിയപാത നിര്‍മ്മാണത്തിലെ ഗുരുതരമായ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കരിക്കണമെന്നുംകാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page