കാസർകോട് : ദേശീയ പാത നിര്‍മ്മാണത്തില്‍ പ്രകൃതിക്കും മനുഷ്യനും ഭീഷണി ഉയര്‍ത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി പി ഐ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാതയുടെ രണ്ട, മൂന്ന് റീച്ചുകളിലാണ് ഗുരുതര ആശങ്ക ഉയർന്നിട്ടുള്ളതെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. ബേവിഞ്ച, തെക്കില്‍, മട്ടലായി, വീരമലകുന്ന്, എന്നീ പ്രദേശങ്ങളില്‍ ഏത് കാലാവസ്ഥയിലും സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നു സമ്മേളനം അഭിപ്രായപ്പെട്ടു.
മണ്ണെടുക്കുന്നതിലുള്ള അശാസ്ത്രീയതയും ഭൂമി ശാസ്ത്രത്തെ കുറിച്ചുള്ള എഞ്ചിനീയറിംഗ് അജ്ഞതയും കോര്‍പ്പറേറ്റ് ലാഭക്കൊതിക്ക് ഭരണകൂടം നല്‍കുന്ന ഒത്താശയുടെയും പരിണിത ഫലമായ ദുരന്തമാണ് ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കുന്നത്.
നിര്‍മ്മാണത്തിന്റെ മറവില്‍ വ്യാപകമായ പ്രകൃതി ചൂഷണവും മണ്ണെടുപ്പും അനിയന്ത്രിതമായി നടക്കുന്നു.
വികസനത്തിന്റെ പേരില്‍ ജനതയുടെ സഞ്ചാര സ്വതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റി നിര്‍മ്മാണ കമ്പനിക്ക് കൂട്ടുനില്‍ക്കുന്ന സ്ഥിതി ഗൗരവതരമായി കാണണം. ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ കർശന നടപടി എടുക്കണമെന്നും ജനങ്ങളുടെ സുരക്ഷിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
