തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. സദാനന്ദനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തു. ഇതു സംബന്ധിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. കണ്ണൂര്‍ സ്വദേശിയാണ് സദാനന്ദന്‍. മുപ്പത് വര്‍ഷം മുമ്പുണ്ടായ സിപിഎം ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഇരു കാലുകളും നഷ്ടപ്പെട്ടിരുന്നു. കൃത്രിമ കാലുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ നടക്കുന്നത്.

2016ല്‍ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരുന്നു. അന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചാരണത്തിനു എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റെ ഇരകളുടെ പ്രതീകമാണ് സദാനന്ദന്‍ എന്നാണ് അന്നു പ്രധാനമന്ത്രി പറഞ്ഞത്. സദാനന്ദന്റെ ജീവിതം ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാമെന്ന് ബിജെപി ഐ.ടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ പ്രതികരിച്ചു.