കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മടിക്കൈയില്‍ 18കാരിയെ കാണാതായതായി പരാതി. കൂട്ടപ്പുന്ന, മൂലക്കെ വീട്ടില്‍ മീഖളി (18)നെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ മകള്‍ പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് മാതാവ് എം.വി സരിത നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
