തിരുവനന്തപുരം: ബി.ജെ.പി.സംസ്ഥാന ഭാരവാഹികളെ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ശോഭ സുരേന്ദ്രൻ, എം.ടി. രമേശ്, എസ്. സുരേഷ്, അനൂപ് ആൻ്റണി ജോസഫ് എന്നിവരെയും വൈസ് പ്രസിഡൻ്റ്മാരായി ഡോ. കെ. എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ, പി.സുധീർ, സി. കൃഷ്ണകുമാർ, ബി.ഗോപാലകൃഷ്ണൻ ഡോ. അബ്ദുൾസലാം, ആർ.ശ്രീലേഖ , കെ. സോമൻ, കെ.കെ. അനീഷ് കുമാർ, ഷോൺ ജോർജ് എന്നിവരെയും സെക്രട്ടറിമാരായി അശോകൻ കുളനട. കെ. രഞ്ജിത്ത്,രേണ സുരേഷ്, വി.വി. രജേഷ് , പന്തളം പ്രതാപൻ, ജിജി ജോസഫ്, എം.വി. ഗോപകുമാർ,പൂന്തുറ ശ്രീകുമാർ, പി.ശ്യാം രാജ്, അഞ്ജനാ രഞ്ജിത്ത് എന്നിവരെയും ട്രഷററായി ഇ. കൃഷ്ണദാസിനേയും ആണ് പ്രഖ്യാപിച്ചത്. ഓഫീസ് സെക്രട്ടറിയായി ജയരാജ് കൈമളെയും സോഷ്യൽ മീഡിയ കൺവീനറായി അഭിജിത്ത് ആർ നായരെയും മുഖ്യവക്താവായി ടി.പി. ജയചന്ദ്രനെയും മീഡിയാ കൺവീനറായി സന്തീപ് സോമനാഥിനെയും സംസ്ഥാന സെൽകോഡിനേറ്ററായി വി..കെ സജീവനേയും മേഖലാ പ്രസിഡൻ്റുമാരായി കെ. ശ്രീകാന്ത്, വി. ഉണ്ണിക്കൃഷ്ണൻ, എ. നാഗേഷ്, എൻ. ഹരി , ബി ബി.ഗോപകുമാർ എന്നിവരെയും സംസ്ഥാന പ്രസിഡൻ്റ് പ്രഖ്യാപിച്ചു.
