കാസര്‍കോട്: റാണിപുരത്ത് വിനോദ സഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരുതടി അങ്കണവാടി വളവില്‍ നിന്ന് താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാല് യാത്രക്കാര്‍ ഉണ്ടായിരുന്നു. മുമ്പ് ഇവിടെ സുരക്ഷ വേലിയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അത് തകര്‍ന്നിരിക്കുകയാണ്. ഇത് വാഹനങ്ങള്‍ താഴ്ചയിലേക്ക് മറിയാന്‍ കാരണമാകുന്നു. നേരത്തെയും ഈ മേഖലയില്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
