ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഗവർണർ രാജേന്ദ്ര ആർലേക്കർക്കറുടെ നടപടികളിലും എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് പറഞ്ഞു. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ സമരത്തിൽ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തിരുന്നു. ഇതിൽ 27 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ബൈക്ക് ട്രെയിലറിന് അടിയിൽ കുടുങ്ങി; യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി, സംഭവം കാസർകോട് പ്രസ് ക്ലബ് ജംഗ്ഷനിൽ

കാസർകോട്: കാസർകോട് പ്രസ് ക്ലബ്ബിന് സമീപം ബൈക്ക് ട്രെയിലറിന് അടിയിൽ കുടുങ്ങി. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരിയണ്ണി സ്വദേശികളായ രഞ്ജിഷ് (35) പ്രസാദ് (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച ബൈക്കാണ് ട്രെയിലറിന് അടിയിൽ കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വിവരത്തെ തുടർന്ന് സ്ഥലത്തു കുതിച്ചെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്ന് അപകടത്തിൽപ്പെട്ടവരെ സാഹസികമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി. ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ വിനോദ്, സീനിയർ റെസ്‌ക്യൂ ഓഫീസർ …

പ്രമുഖ തെയ്യംകലാകാരൻ എം പി കേളുപ്പണിക്കർ അന്തരിച്ചു; ഫോക് ലോർ അവാർഡ് ജേതാവായിരുന്നു

പയ്യന്നൂര്‍: ഫോക് ലോര്‍ അവാര്‍ഡ് ജേതാവും പ്രമുഖ തെയ്യം കലാകാരനുമായിരുന്ന എം പി കേളുപ്പണിക്കര്‍ (89) അന്തരിച്ചു. പരിയാരം ഹൈസ്‌കൂളിന് സമീപമാണ് താമസം. മികച്ച തോറ്റംപാട്ടുകാരനായിരുന്നു. വാദ്യത്തിലും മുഖത്തെഴുത്തിലും തലയെടുപ്പുള്ള കലാകാരനായിരുന്നു. തെയ്യം കലയുടെ കുലപതിയാണ് പിതാവ് പരേതരായ കണ്ണന്‍ മുതുകുടന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് തറവാട് ശ്മശാനത്തില്‍. മാതാവ്: ചെറിയ. ഭാര്യ: എല്‍.ടി.ലക്ഷ്മി, പരേതയായ എം സാവിത്രി.മക്കള്‍: എം പി ശ്രീമണി (കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സി.മെമ്പര്‍, പുകസ സംസ്ഥാന കമ്മറ്റിയംഗം, …

22 ഗ്രാം എംഡിഎംയുമായി യുട്യൂബറും ആൺ സുഹൃത്തും കൊച്ചിയിൽ പിടിയിൽ

കൊച്ചി: എറണാകുളത്ത് 22 ഗ്രാം എംഡിഎംയുമായി യുട്യൂബറും ആൺ സുഹൃത്തും പൊലീസ് പിടിയിൽ. കോഴിക്കോട് സ്വദേശി റിൻസിയും സുഹൃത്ത് യാസിർ അറാഫത്തുമാണ് പിടിയിലായത്. കക്കാനാടുള്ള പാലച്ചുവടിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. തൃക്കാകര പൊലീസിന്റെ കസ്റ്റഡിയിലാണ് ഇരുവരും ഇപ്പോഴുള്ളത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവരുടെ ഫ്ലാറ്റിൽ പൊലീസ് എത്തിയത്.പ്രതികളുടെ ഫ്ലാറ്റിലെ പരിശോധനയ്ക്ക് ശേഷം ഇരുവരേയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. പിന്നീട് പ്രതികളെ കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന് പൊലീസ് …