കൊച്ചി: എറണാകുളം കുറുമശ്ശേരിയിൽ കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പഴൂർ വീട്ടിൽ മധുമോഹനനെ (46) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 37 ലക്ഷം രൂപയുടെ ലോൺ കുടിശികയാണ് മധുവിനുണ്ടായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വീട്ടിൽ ജപ്തി നോട്ടിസ് പതിപ്പിച്ചിരുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന മധുവിന് ഭാര്യയും 2 പെൺമക്കളുമുണ്ട്.
