കുളിക്കാൻ പോകുന്നതിനിടെ അസ്വസ്ഥത; എൻജിനീയറിങ് വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു

മംഗളരു: എഞ്ചിനീയറിങ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. സൂറത്ത്കലിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ വിദ്യാർഥിയും കൃഷ്ണപുര ഹിൽസൈഡ് താമസക്കാരനുമായ അസ്ഗർ അലിയുടെ മകൻ അഫ്താബ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 12 മണിയോടെ അഫ്താബ് വീട്ടിൽ കുളിക്കാൻ പോകുന്നതിനിടെ ഹൃദയാഘാതം മൂലം പെട്ടെന്ന് കുഴഞ്ഞുവീണു എന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറായ അലി ഉച്ചവരെ മകനോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്ക് പോയതിനു ശേഷമാണ് സംഭവം. 3 സഹോദരിമാരും വിവാഹിതരാണ്. കോവിഡ് ബാധിച്ച് അഫ്താബിന്റെ മാതാവ് …

മദ്യ ലഹരിയിൽ വാഹനം ഓടിച്ചതിന് കേസെടുത്തു; കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കൊണ്ടുവരവേ പൊലീസുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു, 46 കാരനെതിരെ 2 കേസ്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാൾ ജീപ്പിൽ കൊണ്ടുവരവേ അടുത്തിരുന്ന പൊലീസുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു. പ്രതിക്കെതിരെ രണ്ട് കേസടുത്ത് പൊലീസ്. ബാലരാമപുരം സ്വദേശി സിജു പി. ജോൺ(46) ആണ് പ്രതി. ശനിയാഴ്ച വൈകീട്ട് മുക്കോല ഭാഗത്തുനിന്ന് മദ്യപിച്ച് ബൈക്കോടിച്ച് വരവേ പൊലീസ് സംഘം സിജുവിനെ പിടികൂടിയിരുന്നു. തുടർന്ന് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുവരുമ്പോൾ സമീപത്തിരുന്ന പൊലീസുകാരന്റെ മൊബൈൽഫോണെടുത്ത് പോക്കറ്റിലിടുകയായിരുന്നു. ഇതറിയാതെ രാത്രിയോടെ ഇയാളെ ജാമ്യത്തിൽ വിട്ടു. പിന്നീട് ഫോൺ കാണാത്തത്തിനെത്തുടർന്ന് സിപിഒ സൈബർ പൊലീസിന്റെ സഹായംതേടി. ഞായറാഴ്ചയോടെ …

കോന്നി ക്വാറി അപകടം ; കാണാതായ തൊഴിലാളിക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും, ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കലക്ടർ

പത്തനംതിട്ട: കോന്നി പയ്യനാമൺ ക്വാറിയിൽ പാറ ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ രണ്ടാമത്തെ തൊഴിലാളിക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഹിറ്റാച്ചി ഡ്രൈവറായിരുന്ന ബിഹാർ സ്വദേശി അജയരാജാണ് അപകടത്തിൽപെട്ടത്. വീണ്ടും പാറ ഇടിഞ്ഞതോടെ ഇന്നലെ സന്ധ്യയോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായത്. പണി നടക്കുന്നതിനിടെ പാറ ഇടിഞ്ഞ് ഹിറ്റാച്ചിക്കു മുകളിലേക്ക് വീഴുകയായിരുന്നു. ഹിറ്റാച്ചിയുടെ ഹെൽപ്പറായിരുന്ന ഒഡിഷ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.അതിനിടെ ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താൻ തൊഴിൽ വകുപ്പും …

ആ മെസേജുകൾ എന്റേതല്ല; തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി: നടൻ ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൽ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഏതെങ്കിലും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യരുതെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രശ്നം പരിഹരിക്കാൻ ഉള്ള ശ്രമം നടക്കുകയാണെന്നും തുടർന്നുള്ള വിവരങ്ങൾ എല്ലാവരെയും അറിയിക്കുമെന്നും നടൻ കുറിച്ചു. ഉണ്ണി മുകുന്ദൻ ഫിലിംസ്’ എന്ന പേരിലുള്ള നിർമാണ കമ്പനിയുടെ പേജും ഹാക്ക് …

സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു; കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു. ഗതാഗത കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ബസ് ഉടമകളുടെ സംയുക്ത സമിതി സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി വർധിപ്പിക്കണം, വിദ്യാർഥി കൺസെഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കണം, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പുനപരിശോധിക്കണം, ബസ് ഉടമകളിൽ നിന്നു അമിതമായി പിഴ ഈടാക്കുന്ന നടപടി …

എറണാകുളത്ത് പനിബാധിച്ചു മരിച്ച കുട്ടിക്ക് പേവിഷബാധയെന്ന് സംശയം; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

എറണാകുളം : അങ്കമാലി അയ്യമ്പുഴയിൽ പനി ബാധിച്ചു സ്കൂൾ വിദ്യാർഥി മരിച്ച സംഭവം പേവിഷബാധയേറ്റെന്ന് സംശയം. കുട്ടിയുടെ അയൽ വീട്ടിലെ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെയാണിത്.ശനിയാഴ്ചയാണ് പടയാട്ടിൽ ഷിജുവിന്റെ മകൾ ജലീറ്റ മരിച്ചത്. അന്നേ ദിവസം തന്നെയാണ് നായയും ചത്തത്. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല. പ്രദേശവാസികളെ പരിശോധിക്കാനും വളർത്തുമൃഗങ്ങൾക്കു കുത്തിവയ്പെടുക്കാനും ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു.

മദ്യലഹരിയിൽ മകൻ അമ്മയെ തല്ലിക്കൊന്നു; പിതാവിനെയും മർദിച്ചു

ആലപ്പുഴ: അമ്പലപ്പുഴയിൽ മദ്യപിച്ചെത്തിയ മകന്റെ മർദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനിയാണ് മരിച്ചത്. മകൻ ജോൺസൺ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലുണ്ടായ തർക്കത്തിനു പിന്നാലെ മദ്യപിച്ചെത്തിയ ജോൺസൺ അമ്മയെ ക്രൂരമായി മർദിച്ചത്. തടയാൻ ശ്രമിച്ച പിതാവ് ജോയിയെയും മർദിച്ചു. തുടർന്ന് ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ ആനിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ തിങ്കഴാഴ്ച വൈകുന്നേരമാണ് മരിച്ചത്.ജോൺസൺ സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി …

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി; യാത്രക്കാരനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിൽ യാത്രക്കാരനു നൽകിയ ഭക്ഷണത്തിൽ നിന്ന് ചത്തപല്ലിയെ കിട്ടി. കറി കഴിച്ചു തുടങ്ങിയതിനു ശേഷമാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇതോടെ യാത്രക്കാരൻ കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സി-5 കോച്ചിലെ 75-ാം നമ്പർ സീറ്റിലിരുന്ന യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്.എറണാകുളത്തുവച്ചാണ് വന്ദേഭാരതിൽ ഭക്ഷണം വിതരണം ചെയ്തിരുന്നതെന്ന് യാത്രക്കാർ പറയുന്നു. പലരും ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഇദ്ദേഹം ഒരു പാത്രവുമായെത്തി ബഹളമുണ്ടാക്കിയത്.എന്താണു പ്രശ്നമെന്നു ആദ്യം പറഞ്ഞിരുന്നില്ലെന്നും പിന്നീട് കാറ്ററിങ് സർവീസ് മാനേജർ അന്വേഷിച്ചപ്പോഴാണ് ചത്ത …