താന്‍ ഗര്‍ഭിണിയായെന്നു വെളിപ്പെടുത്തി നര്‍ത്തകിയും അഭിനേത്രിയുമായ കന്നഡ താരം ഭാവന രാമണ്ണ. അവിവാഹിതയായ താരത്തിന്റെ പുതിയ വിശേഷം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. ഐവിഎഫ് വഴി ഇരട്ടക്കുട്ടികളുടെ അമ്മയാകാന്‍ പോവുകയാണെന്നും ഇപ്പോള്‍ ആറു മാസമായെന്നും ഭാവന രാമണ്ണ വെളിപ്പെടുത്തി. നിറവയറിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചത്.
‘തന്റെ 20കളിലും 30കളിലും അമ്മയാകണമെന്ന് എനിക്ക് തോന്നിയിട്ടില്ല, പക്ഷേ 40 വയസ് ആയപ്പോള്‍ ആ ആഗ്രഹം എനിക്ക് തോന്നി. അവിവാഹിതയായ സ്ത്രീ എന്ന നിലയില്‍ അത് അത്ര എളുപ്പമായിരുന്നില്ല.ആഗ്രഹം അറിയിച്ചപ്പോള്‍ ഐവിഎഫ് ക്ലിനിക്കുകളും എന്റെ മുന്നില്‍ വാതിലടച്ചു.
പക്ഷേ പിന്നീടാണ് ഞാന്‍ ഡോ. സുഷമയെ പരിചയപ്പെട്ടത്. അവര്‍ പിന്നീട് എന്നെ സഹായിച്ചെന്നും പോസ്റ്റില്‍ ഭാവന എഴുതി. ഗര്‍ഭിണിയായപ്പോള്‍ എന്റെ അച്ഛനും സഹോദരങ്ങളും പ്രിയപ്പെട്ടവരും അഭിമാനത്തോടെയും സ്‌നേഹത്തോടെയും എന്റെ കൂടെ നിന്നു. എന്റെ കുട്ടികള്‍ക്ക് അച്ഛനില്ലെന്നരിയാം, എങ്കിലും അവര്‍ കല, സംഗീതം, സംസ്‌കാരം സ്‌നേഹം എന്നിവയാല്‍ നിറഞ്ഞ വീട്ടിലായിരിക്കും വളരുകയെന്നും കുറിച്ചു. 1996 മുതല്‍ അഭിനയത്തില്‍ സജീവമാണ് ഭാവന രാമണ്ണ. 1997ല്‍ പുറത്തിറങ്ങിയ ‘ചന്ദ്രമുഖി പ്രാണാക്ഷി’ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന താരം ആ ചിത്രത്തില്‍ മികച്ച സഹനടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരവും നേടി. അഭിനയം കൂടാതെ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമാണ് താരം.
