കാസര്‍കോട്: മുണ്ട്യത്തടുത്ത പള്ളത്തെ സ്വകാര്യ ഓയില്‍ മില്ലില്‍ സൂക്ഷിച്ചിരുന്ന 25 ഓളം ചാക്ക് ചിരട്ട മോഷണം പോയ സംഭവത്തില്‍ രണ്ടു കോഴിക്കോട് സ്വദേശികള്‍ അറസ്റ്റിലായി. കാവിലമ്പാറ അരുണിത്തറ സ്വദേശി എടി അരുണ്‍(28), ചാത്തങ്കോട് നട സ്വദേശി അല്‍ത്താഫ്(25) എന്നിവരാണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായത്. ജൂണ്‍ 16 ന് പച്ചമ്പള സ്വദേശി സക്കരിയ്യയുടെ ഉടമസ്ഥതയിലുള്ള പള്ളത്തെ ഫ്ളോര്‍ ഓയില്‍ മില്ലിലാണ് കവര്‍ച്ച നടന്നത്. സ്ഥാപനത്തിന് സമീപത്ത് 25 ഓളം ചാക്കുകളിലാണ് ചിരട്ട സൂക്ഷിച്ചിരുന്നത്. 15,000 രൂപ വിലയുള്ള ചിരട്ടയാണ് രണ്ടുപേരടങ്ങുന്ന സംഘം കടത്തിക്കൊണ്ടുപോയത്. പരാതിയെ തുടര്‍ന്ന് ബദിയടുക്ക പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി എസ്.ഐ സി സുമേഷ് ബാബു, പ്രൊബേഷന്‍ എസ്.ഐ രൂപേഷ്, സിപിഒമാരായ ഗോകുല്‍, വിനോദ് കുമാര്‍, ശ്രീനേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
