കാസര്‍കോട്: സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് ലിഫ്റ്റ് നല്‍കി കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയതായി പരാതി. 15കാരന്‍ നല്‍കിയ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ജൂണ്‍ രണ്ടിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ പരാതിപ്രകാരമാണ് കേസ്. സ്‌കൂളിനു മുന്നില്‍ നില്‍ക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ ബൈക്കിലെത്തിയ ആള്‍ കുട്ടിക്ക് ലിഫ്റ്റ് നല്‍കി. ദൂരെ സ്ഥലത്തേയ്ക്ക് കൂട്ടി കൊണ്ടുപോയശേഷം പീഡനത്തിനു ഇരയാക്കുകയായിരുന്നുവെന്നു പറയുന്നു. സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്തുണ്ടായിരുന്ന മറ്റൊരാളും കൂടി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവത്രെ. പിന്നീട് കുട്ടിയെ ബൈക്കില്‍ കയറ്റി റോഡരുകില്‍ ഇറക്കിവിടുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. കേസെടുത്ത വിദ്യാനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്കിന്റെ ദൃശ്യം റോഡരുകിലെ സി.സി.ടി.വിയില്‍ കണ്ടെത്തി. അന്വേഷണം തുടരുന്നു.
