കുമ്പള: ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി കുമ്പള ടൗണിലെ ഉണ്ടാകുന്ന മാറ്റങ്ങള്‍ വ്യാപാരികള്‍ക്കും ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചു വേണം നടപ്പിലാക്കാനെന്ന് എസ് ഡിപി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ നൗഷാദ് ആവശ്യപ്പെട്ടു.
കുമ്പളയിലെ ട്രാഫിക് പരിഷ്‌കരണം ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെങ്കിലും ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ വ്യാപാരികള്‍ക്കും, ഓട്ടോ തൊഴിലാളികള്‍ക്കും ആശങ്കയുണ്ട്. അവരുടെ തൊഴിലിനെ ബാധിക്കുന്ന തരത്തിലാകരുത് ട്രാഫിക് പരിഷ്‌കരണമെന്ന് അറിയിപ്പില്‍ പറഞ്ഞു.
കുമ്പള ടൗണില്‍ ബസ് സ്റ്റാന്‍ഡ് പൊളിച്ചു മാറ്റിയ സ്ഥലത്തു ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് ഉണ്ടാക്കുന്നില്ലെങ്കില്‍ പ്രസ്തുത സ്ഥലത്തു ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്നു നൗഷാദ് പറഞ്ഞു. മില്‍മ ബൂത്തിനടുത്തെ ഇപ്പോഴത്തെ ഓട്ടോ സ്റ്റാന്‍ഡ് ട്രാഫിക് കുരുക്കു രൂക്ഷമാക്കുകയാണെന്നു ചൂണ്ടിക്കാട്ടി.
