കാസര്‍കോട്: കനത്തമഴയെ തുടര്‍ന്ന് ഉപ്പള പുഴയില്‍ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞിരിക്കുകയാണ്. അതിനാല്‍ പുഴയ്ക്ക് സമീപം പ്രളയ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി അറിയിച്ചു.
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം. കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
