കാസര്‍കോട്: നെക്രാജെയില്‍ മുറിയുടെ വാതില്‍ കുത്തിപ്പൊളിച്ച് പാട്ടത്തിനെടുത്ത 250 തേങ്ങകള്‍ മോഷ്ടിച്ചതായി പരാതി. നെക്രാജെ അര്‍ളടുക്ക അലങ്കോല്‍ സ്വദേശി നാരായണന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് മോഷണ വിവരം നാരായണന്‍ അറിയുന്നത്. അലങ്കോലിലെ കുതിരത്തായര്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ മുറിയിലാണ് തേങ്ങകള്‍ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ 10നും വൈകീട്ട് 6 നും ഇടയ്ക്കുള്ള സമയത്താണ് മോഷണം പോയതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ ബദിയടുക്ക പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം.
