കാസര്‍കോട്: 14കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കല്ലൂരാവി സ്വദേശി മഷൂഖി(25)നും പെണ്‍കുട്ടിയുടെ സഹപാഠിക്കും എതിരെയാണ് കേസെടുത്തത്. മഷൂഖിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനു ഇരയായത്. കൗണ്‍സിലിംഗിലാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
