കാസര്‍കോട്: ബ്യൂട്ടി പാര്‍ലറില്‍ ജോലിക്കു പോയ യുവതിയെ കാണാതായായി പരാതി. കാഞ്ഞങ്ങാട് സൗത്ത്, കല്ലഞ്ചിറയിലെ ഷംന (18)യെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് സൗത്തിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയാണ് ഷംന. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ബ്യൂട്ടി പാര്‍ലറിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
