കുമ്പള: ഷിറിയ സ്‌കൂളിലേക്ക് പോകാന്‍ വിദ്യാര്‍ഥികള്‍ എളുപ്പവഴി എന്ന നിലയില്‍ ദേശീയപാത മതില്‍ ചാടുന്നു. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നെന്നു ആക്ഷേപമുണ്ട്. അര കിലോമീറ്റര്‍ അകലെ മുട്ടത്തുള്ള ഫുട് ഓവര്‍ ബ്രിഡ്ജ് ഉപയോഗപ്പെടുത്താന്‍ കുറേ നടക്കണമെന്നുള്ളതുകൊണ്ടാണ് എളുപ്പവഴി എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ ദേശീയപാത മതില്‍ ചാടുന്നത്.
ഷിറിയ സ്‌കൂളിനടുത്തു അടിപ്പാതയോ, ഫുട് ഓവര്‍ ബ്രിഡ്‌ജോ അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് നാട്ടുകാരും, പിടിഎയും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും, ജനപ്രതിനിധികള്‍ക്കും, വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കും നിവേദനങ്ങളും നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
