-പി പി ചെറിയാൻ
ന്യൂയോർക്ക് :അപകട സാധ്യത വർദ്ധിപ്പിക്കുന്ന തകരാറുകൾ കാരണം നിസ്സാൻ യുഎസിലും കാനഡയിലും 480,000-ത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു.
കഴിഞ്ഞ ആഴ്ച സമർപ്പിച്ച നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ടഅനുസരിച്ചു തിരിച്ചു വിളിക്കുന്ന 443,899 വാഹനങ്ങൾ യുഎസിലാണ്.
ഇൻഫിനിറ്റി QX50s, നിസ്സാൻ റോഗ്സ്, നിസ്സാൻ ആൾട്ടിമാസ്, ഇൻഫിനിറ്റി QX55s എന്നിവയാണ് തിരിച്ചുവിളിക്കുന്നത്.
വാഹനങ്ങളിലെ ബെയറിംഗുകളിൽ നിർമ്മാണ തകരാറുകൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യേക വി സി ടർബോ എഞ്ചിനുകൾ ഉണ്ട്, ഇത് എഞ്ചിൻ തകരാറിന് കാരണമാകും.
തിരിച്ചുവിളിച്ച വാഹനങ്ങളിൽ ഏകദേശം 1.2 ശതമാനം പേർക്ക് ഈ തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബെയറിംഗ് പരാജയങ്ങൾ കാലക്രമേണ അപകടകരമാവാൻ ഇടയുള്ളതിനാലാണ് തിരിച്ചു വിളിക്കുന്നത്.