-പി പി ചെറിയാന്‍
ഫ്‌ലോറിഡ: മിയാമി-ഡേഡില്‍ നാലു വയസ്സുള്ള മകള്‍ ആര്യ തലാത്തി മുങ്ങിമരിച്ച സംഭവത്തില്‍ 36 വയസുകാരിയായ മാതാവും ശിശുരോഗ വിദഗ്ദ്ധയുമായ ഡോ. നേഹ ഗുപ്തയെ അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ജൂണ്‍ 27ന് പുലര്‍ച്ചെ ഫ്‌ലോറിഡയിലെ എല്‍പോര്‍ട് സ്ട്രീറ്റിലെ ഒരു റെസിഡന്‍ഷ്യല്‍ പൂളില്‍ മുങ്ങിമരിച്ച നിലയിലാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്.