കാസര്‍കോട്: അന്താരാഷ്ട്ര നാവിക ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് മര്‍ച്ചന്റ് നേവി അസോസിയേഷന്‍ മൂന്നു പേര്‍ക്ക് ചികിത്സാ സഹായം നല്‍കി. റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബേക്കല്‍ സ്വദേശി, പക്ഷാഘാതം മൂലം ചികിത്സയിലായ ഉദുമ മുല്ലച്ചേരി സ്വദേശി, അര്‍ബുദ ബാധിത എന്നിവര്‍ക്കാണ് സഹായം നല്‍കിയത്.
പ്രസിഡണ്ട് പി.വി ജയരാജ് ആധ്യക്ഷം വഹിച്ചു. രാജേന്ദ്രന്‍ കണിയമ്പാടി, സുജിത് ബേക്കല്‍, കെ.എ രമേശന്‍, പി.കെ ഹരിദാസ്, എ.കെ സുധില്‍, വി. അനില്‍ കുമാര്‍, സുനില്‍ കൊക്കാല്‍, ഷാജേഷ് ബേക്കല്‍, മണി അച്ചേരി, രാജേഷ്, കുഞ്ഞിക്കണ്ണന്‍ സംബന്ധിച്ചു. സെക്രട്ടറി രാജേന്ദ്രന്‍ മുദിയക്കാല്‍ സ്വാഗതവും ട്രഷറര്‍ മനോജ് വിജയന്‍ നന്ദിയും പറഞ്ഞു.
