പി പി ചെറിയാന്‍
ഡാലസ്: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക സ്ഥാപിച്ചുകൊണ്ട് രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് 1776 ജൂലൈ 4നു സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചതിന്റെ സ്മരണയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്വാതന്ത്ര്യ ദിനം, കേരള അസോസിയേഷന്‍ ആഘോഷിച്ചു. ജൂലൈ നാലിനു ഡാലസ്
ഗാര്‍ലാന്‍ഡിലുള്ള കേരള അസോസിയേഷന്‍ ഓഫീസ് പരിസരത്തായിരുന്നു ആഘോഷം.
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലകളില്‍ നിന്നു നിരവധി പേര്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നിരുന്നു. പതാക ഉയര്‍ത്തല്‍ സൈക്കിള്‍ റാലി റോളര്‍ സ്‌കേറ്റിംഗ് ഉണ്ടായിരുന്നു.
അസോ. പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ പതാക ഉയര്‍ത്തി.
ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജുക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ട് മാത്യു നൈനാന്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര, തോമസ് ഈശോ, ബോബന്‍ കൊടുവത്, ജെയ്‌സി രാജു, വിനോദ് ജോര്‍ജ്, സാബു മാത്യു, ഫ്രാന്‍സിസ് ആംബ്രോസ്, സെബാസ്‌റ്യന്‍ പ്രാകുഴി, അനശ്വര്‍ മാമ്പിള്ളി, ഹരിദാസ് തങ്കപ്പന്‍, രാജന്‍ ഐസക്, സിജു വി ജോര്‍ജ്, ബേബി കൊടുവത്, രാജന്‍ ചിറ്റാര്‍, നെബു കുര്യാക്കോസ്, ദീപക് നായര്‍, മാത്യു കോശി, ജേക്കബ് സൈമണ്‍ പ്രസംഗിച്ചു. മധുര വിതരണവും പ്രഭാത ഭക്ഷണവും ഉണ്ടായിരുന്നു.