കാസർകോട്: കാര്യങ്കോട് പുഴയിലൂടെ കാട്ടാനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ചെറുപുഴ മീൻതുള്ളിക്ക് സമീപത്താണ് പുഴയിൽ കാട്ടാനക്കുട്ടിയുടെ ജഡം ഒഴുകിവന്നത്. അഴുകിയനിലയിലായിരുന്നു. നാട്ടുകാരാണ് ആദ്യം കണ്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കർണാടക വനത്തിൽ കനത്ത മഴയാണ്. അബദ്ധത്തിൽ ഒഴുക്കിൽ പെട്ടതാണെന്ന് കരുതുന്നു. കർണ്ണാടക വനത്തിൽ വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയിലാണ് കുട്ടിയാന പുഴയിൽക്കൂടി ഒഴുകിവന്നത്. കർണാടക വനം വകുപ്പും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.
