വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിൻ്റെ കുടിയേറ്റ വിരുദ്ധ നടപടികൾ ശക്തിപ്പെടുത്താനുള്ള ബിഗ് ബ്യൂട്ടിഫുൾ ബിൽ അമേരിക്കൻ കോൺഗ്രസ് പാസാക്കി. കുടിയേറ്റ വിരുദ്ധ നടപടികൾക്കു വൻ തുക നീക്കിവയ്ക്കുന്ന ബില്ലിൽ അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനു പ്രസിഡൻ്റ് ട്രമ്പ് ഒപ്പുവയ്ക്കും. ആരോഗ്യ സുരക്ഷക്കുളള സർക്കാർ വിഹിതം വെട്ടിക്കുറക്കുന്നതും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 214 വോട്ടിനെതിരെ 218 വോട്ടിനാണ് അമേരിക്കൻ ജനപ്രതിനിധിസഭ ബില്ല് പാസാക്കിയത്. തൻ്റെ സ്വപ്ന ബിൽ നേരിയ ഭൂരിപക്ഷ ത്തിനു പാസായതോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വലിയ രാഷ്ട്രീയ വിജയം നേടിയിരിക്കുകയാണ്.
