കാസര്‍കോട്: സംസാരശേഷി ഇല്ലാത്ത ആളെ കാണാതായെന്ന പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുട്ടത്തൊടി, തെക്കേമൂലയിലെ രാമ (54)നെയാണ് കാണാതായത്. ജൂണ്‍ 26ന് രാവിലെയാണ് കാണാതായത്. വീട്ടില്‍ നിന്നു പുറത്തുപോയ ശേഷം തിരിച്ചെത്തിയില്ലെന്ന് സഹോദരന്‍ എ ഈശ്വരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
രാമന് സംസാരശേഷി ഇല്ലെന്നും കണ്ടുകിട്ടുന്നവര്‍ 9497970103 എന്ന നമ്പറില്‍ അറിയിക്കണമെന്നും വിദ്യാനഗര്‍ പൊലീസ് അറിയിച്ചു.
