കടൽ ആക്രമണത്തിനൊപ്പം ജില്ലയിൽ പ്രളയ സാധ്യതയും മുന്നറിയിച്ചിട്ടുണ്ട്. ജില്ലയിലെ ഉപ്പള,ഷിറിയ പുഴകളിൽ അപകടകരമായ നിലയിൽ ജലനിരപ്പുയരുന്നുണ്ടെന്നു ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു. ഈ പുഴകളിൽ ഒരു കാരണവശാലും ആരും ഇറങ്ങരുതെന്നും ആരും പുഴ മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും സംസ്ഥാന ജലസേചനവകുപ്പ് മുന്നറിയിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
