മൊഗ്രാല്‍: മൊഗ്രാല്‍- പേരാല്‍ പി ഡബ്ല്യു ഡി റോഡ് കുഴിയും അഴുക്കുവെള്ളവും കാടും കൊണ്ടു യാത്രക്കാര്‍ക്കു ദുരുതമായതായി പരാതി. സ്‌കൂള്‍, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ദിവസവും യാത്ര ചെയ്യുന്ന റോഡാണിത്. പരേതനായ പി ബി അബ്ദുള്‍ റസാഖ് എം എല്‍ എയുടെ കാലത്തു പുനര്‍ നിര്‍മ്മിച്ച റോഡ് അതിനു ശേഷം അറ്റകുറ്റപ്പണി നടത്താതെ അവഗണിക്കുകയായിരുന്നു. ഈ റൂട്ടില്‍ കുമ്പള പഞ്ചായത്തിന്റെ ഗ്രാമവണ്ടിയും ഓടുന്നുണ്ട്. ഈ റോഡിലെ ചളിയങ്കോട് റഹ്‌മത്ത് നഗര്‍ വളവില്‍ കുത്തിയൊഴുകുന്ന മലവെള്ളം ഓവുചാലില്ലാത്തതിനാല്‍ റോഡ് കുത്തിയെടുത്തുകൊണ്ടുപോവുകയാണ്.
റോഡ് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്നു സ്ഥലം എം എല്‍ എയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നു ദേശീയവേദി പരിതപിച്ചു. റോഡ് ഇന്റര്‍ലോക്കു ചെയ്യുമെന്നു വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്തു വൈസ് പ്രസിഡന്റും നാട്ടുകാര്‍ക്കു പലതവണ ഉറപ്പു നല്‍കിയെങ്കിലും അതും മഴവെള്ളത്തില്‍ വരച്ച വരപോലെയായെന്ന് വേദി ചൂണ്ടിക്കാട്ടി. മഴവെള്ളം ഇപ്പോള്‍ ട്രാന്‍സ് ഫോര്‍മറിനടുത്തു കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
