കാസര്‍കോട്: തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും പൊന്നിന്‍ വില തുടരുന്നതിനിടയില്‍ മോഷണവും വ്യാപകമായി. കാഞ്ഞങ്ങാട്, തീര്‍ത്ഥങ്കരയില്‍ നിന്നു 200 തേങ്ങകള്‍ മോഷണം പോയി. കോഴിക്കോട്, ചേവായൂര്‍, നെല്ലിക്കോട്, നൂഞ്ഞിയില്‍ ഹൗസിലെ എന്‍ പ്രശാന്തിന്റ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ തീര്‍ത്ഥങ്കരയിലുള്ള ഭാര്യയുടെ വീട്ടിനു സമീപത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന തേങ്ങകളാണ് മോഷണം പോയത്. ജൂണ്‍ 24നും ജൂലായ് ഒന്നിനും ഇടയിലുള്ള ഒരേസമയത്തായിരുന്നു കവര്‍ച്ച നടന്നതെന്നു കേസില്‍ പറയുന്നു. തേങ്ങവില ഉയര്‍ന്നു കൊണ്ടിരിക്കെ തോട്ടങ്ങളില്‍ നിന്നു തേങ്ങ മോഷ്ടിക്കുന്നത് പതിവായതായി കര്‍ഷകര്‍ പരാതിപ്പെടുന്നു.
