യുവാവിന്റെ ഐ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ട കേസ്; പ്രതി അറസ്റ്റില്‍

കാസര്‍കോട്: യുവാവിന്റെ കൈയില്‍ നിന്നു ഐ ഫോണ്‍ തട്ടിപ്പറിച്ചോടിയെന്ന കേസിലെ പ്രതി അറസ്റ്റില്‍. പടുവടുക്കത്തെ എന്‍ എ അസ്‌റുദ്ദീ(35)നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ബോവിക്കാനം, ബാലനടുക്കത്തെ കൂട്ടില്‍ ഹൗസില്‍ മുഹമ്മദ് മിഷാബ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ജൂണ്‍ 24ന് രാത്രി എട്ടുമണിയോടെ പടുവടുക്കത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ കൈവശം ഉണ്ടായിരുന്ന 106000 രൂപ വിലവരുന്ന പ്രോമിക്‌സ് ഐ ഫോണ്‍ തട്ടിപ്പറിച്ചുകൊണ്ടുപോയെന്നാണ് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page