കാസര്‍കോട്: ആറു ദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം ആള്‍മറയില്ലാത്ത കിണറ്റില്‍ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനക്കല്ല്, കത്തിരിക്കോടിയിലെ തമ്പാ(72)ന്റെ മൃതദേഹമാണ് വീട്ടിനു അടുത്തുള്ള ആള്‍മറ ഇല്ലാത്ത കിണറ്റില്‍ കാണപ്പെട്ടത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. ആലപ്പുഴ സ്വദേശിയായ തമ്പാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനക്കല്ലില്‍ എത്തി സ്ഥിരതാമസമാക്കുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളിയാണ്.
മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റു മോര്‍ട്ടം ചെയ്തു. ഭാര്യ: പരേതയായ സരസ്വതി. മക്കള്‍: ശിവ, മണികണ്ഠ, ശോഭ, അനിത. മരുമക്കള്‍: സുരേഷ്, ഗോപാല, നിഷ.
