സ്കൂൾ കെട്ടിട നിർമാണത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കാസർകോട്: സ്കൂൾ കെട്ടിട നിർമാണത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. ബേക്കൽ മൗ വ്വലിലെ ബി.എം.ബഷീറാണു(52) മരിച്ചത്. പിലിക്കോട് ഗവ.യുപി സ്കൂ‌ൾ കെട്ടിടത്തിൻ്റെ നിർമാണ ജോലിക്കെത്തിയതായിരുന്നു ബഷീർ. ബുധനാഴ്ച വൈകിട്ട് നിർമാണ പ്രവൃത്തിക്കിടെ തളർന്നുവീണ ഇയാളെ ചെറുവത്തുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചന്തേര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പരേതനായ വി.എം.മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. സഹോദരങ്ങൾ: ഹാരി സ്(അബുദാബി), റസീന, റഹ്‌ന, പരേതനായ ഹാഷിം.

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായി ഡയാലിസിസ് നടത്താനാണ് മെഡിക്കൽ ബോർഡ് നിർദേശം. ആരോഗ്യനില മോശമായതോടെ ഇന്നലെ 2 തവണ ഡയാലിസിസ് നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. ജൂൺ 23നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരത്തെ എസ് യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആറുവർഷം നീണ്ട പ്രണയം; കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ ഭാഗം മുറിച്ചുമാറ്റി കാമുകി

ലഖ്നൗ: കാമുകന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റി കാമുകി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിൽ നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. ഖലീലാബാദ് കോട്‌വാലി പ്രദേശത്തെ ജംഗിൾ കാലയിൽ താമസിക്കുന്ന വികാസ് നിഷാദ് എന്ന 19 -കാരന്‍ തിങ്കളാഴ്ച, അയൽവാസിയായ മുഷാര ഗ്രാമത്തിൽ നിന്നുള്ള കാമുകിയെ കാണാൻ എത്തിയിരുന്നു. ഇയാൾ കാമുകിയുടെ വീട്ടില്‍ ഏതാണ്ട് ആറ് മണിക്കൂറിലധികം ചെലവഴിച്ചു. ഒടുവിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ യുവതി വികാസിന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് …

പ്രസവ ശുശ്രൂഷയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ പ്ലാസ്റ്റിക് നൂൽ ; പരാതിയുമായി കുടുംബം, ചികിത്സാ പിഴവല്ലെന്ന് വിശദീകരണം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ പ്ലാസ്റ്റിക് നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പരാതി. കോട്ടയം വൈക്കം കാട്ടിക്കുന്ന് സ്വദേശിയായ ഷബീനയാണ് പരാതിയുമായി രംഗത്തെത്തിയത്.2024 സെപ്റ്റംബറിലാണ് ഷബീന പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 5 മാസം കഴിഞ്ഞതോടെ കടുത്ത വയറു വേദനയും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടു. ഇതോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ നേടിയ യുവതിയെ സ്കാനിങ്ങിന് വിധേയയാക്കിയപ്പോഴാണ് നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിന്നു ശസ്ത്രക്രിയയിലൂടെ നൂൽ പുറത്തെടുത്തു. …

ഓമനപ്പുഴ കൊലപാതകം; അമ്മയുടെ പങ്കും അന്വേഷിക്കുന്നു, അച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ അച്ഛൻ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നു. കൊലപാതക സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി മരിച്ച എയ്ഞ്ചലിന്റെ അമ്മ ജെസി പൊലീസിനോടു വെളിപ്പെടുത്തിയതോടെയാണിത്. സംഭവം ഒരു രാത്രി ആരും അറിയാതെ മൂടി വച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ജെസിയുടെ പങ്ക് അന്വേഷിക്കുന്നത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്ന എയ്ഞ്ചൽ(28) ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പിതാവ് ജോസ് മോന്റെ അറസ്റ്റ് രേഖപ്പെടുത്തി.ചൊവ്വാഴ്ച രാത്രി 11ഓടെയാണ് …

വിളക്കിൽ നിന്ന് തീ പടർന്ന് ഗ്യാസ് സിലിണ്ടറി പൊട്ടിത്തെറിച്ചു; വീട് കത്തി നശിച്ചു

കൊല്ലം: അരിപ്പയിൽ വിളക്കിൽ നിന്ന് തീപടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. അപകടം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കൊല്ലം അരിപ്പ ബ്ലോക്ക് നമ്പർ 189ലെ തുളസിയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി 8 മണിയോടെ അപകടമുണ്ടായത്. വീടിനു സമീപത്തെ ഷെഡിൽ കത്തിച്ചു വച്ചിരുന്ന വിളക്കിൽ നിന്ന് തീ പടർന്നു. ഇതു സമീപത്തെ വീട്ടിലേക്കു വ്യാപിച്ച് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് …