കാസര്‍കോട്: ഹൊസ്ദുര്‍ഗ് ബദ്‌രിയ്യ നഗറിലെ റമീസിന്റെ ഭാര്യ സഹല (22)യെ കാണാതായതായി പരാതി. ഭര്‍ത്താവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂണ്‍ 29ന് വൈകുന്നേരം ഏഴുമണിയോടെ ബദ്‌രിയ്യ നഗറിലുള്ള വീട്ടില്‍ നിന്നും പോയതിനു ശേഷം സ്വന്തം വീട്ടിലോ, ഭര്‍ത്താവിന്റെ വീട്ടിലോ എത്തിയിട്ടില്ലെന്നു പരാതിയില്‍ പറഞ്ഞു. സഹല മാമന്റെ മകനായ തബ്‌സീറിന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.
പൊലീസ് ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്‌റ്റേഷനില്‍ ഹാജരാകാമെന്നാണ് മറുപടി പറഞ്ഞതെന്നു പറയുന്നു.
