ധാക്ക: കോടതിയലക്ഷ്യ കേസിൽ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 6 മാസം തടവുശിക്ഷ. ധാക്കയിലെ രാജ്യാന്തര ക്രൈംസ് ട്രിബ്യൂണലിന്റേതാണ് വിധി. ഫോൺ കോളിലൂടെ കോടതിയെ ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന കേസിലാണിത്.2024 ഓഗസ്റ്റ് 5നാണ് ഭരണവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഹസീന രാജ്യത്തു നിന്നു പലായനം ചെയ്തത്. ഇതിനു ശേഷം ആദ്യമായാണ് ഇവർക്കു ശിക്ഷ ലഭിക്കുന്നത്. നിലവിൽ ന്യൂഡൽഹിയിലാണ് ഷെയ്ഖ് ഹസിനയുള്ളത്.
