മലപ്പുറം: സൂംബാ ഡാന്‍സിനെതിരെ പോസ്റ്റിട്ട അധ്യാപകനെതിരെ നടപടി ഉറപ്പായി. എടത്തനാട്ടുകര പികെഎം യു.പി സ്‌കൂള്‍ അധ്യാപകന്‍ ടി.കെ അഷ്‌റഫിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
സര്‍ക്കാരിനും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി.കെ അഷ്‌റഫ് പോസ്റ്റിട്ടുവെന്നാണ് അഷ്‌റഫിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ആരോപണവിധേയനായ അഷ്‌റഫ്. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ആരംഭിച്ചിട്ടുണ്ട്.
