ഓണത്തിനു അധിക അരിവിഹി തമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി; ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് അധിക അരി വിഹിതം അനുവദിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം കേന്ദ്രസർക്കാർ തള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുകയാണെന്നും ഇതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഒരു കാർഡിന് 5 കിലോഗ്രാം അധിക അരി നൽകാനാണ് കേരളം കേന്ദ്രത്തിന്റെ സഹായം തേടിയത്. ആവശ്യമുന്നയിച്ച് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിർത്തലാക്കിയ ഗോതമ്പ് വിഹിതം പുനസ്ഥാപിക്കണമെന്നും അഭ്യർഥിച്ചിരുന്നു. എന്നാൽ 2 ആവശ്യങ്ങളും ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി അറിയിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page