തൃശൂര്‍: ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പുല്ലൂറ്റ് അലങ്കാരത്ത് ജസിലിനെ(28)നെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. വലപ്പാട് സ്വദേശിനിയായ വീട്ടമ്മയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഫോണ്‍ വഴി ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. എന്നാല്‍ ഈ പരിചയം ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം, പരാതി വ്യാജമാണെന്നും ഫോണിലൂടെയുള്ള പരിചയം മാത്രമാണുള്ളതെന്നും ജസീല്‍ പറയുന്നു. രണ്ടുവര്‍ഷമായി പരാതിക്കാരി ജസീലിനെ ബ്ലാക് മെയില്‍ ചെയ്യുകയാണെന്നും കുടുംബവും സുഹൃത്തുക്കളും പറയുന്നു. പരാതിക്കാരി ജസീലിന്റെ പക്കല്‍ നിന്നും പണം ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചു. പരാതിക്കാരിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ജസീലിന്റെ ബന്ധുക്കള്‍ പറഞ്ഞു.
